സമഗ്രശിക്ഷാ പദ്ധതി ; കേരളത്തിന് ഒരു രൂപ പോലും കേന്ദ്രം നൽകിയില്ല

ന്യൂഡൽഹി : പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസമേഖല പരിപോഷിപ്പിക്കാനുള്ള സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഫണ്ട് നൽകിയില്ലെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. വകയിരുത്തിയ 37,000 കോടി രൂപയിൽ 328.90 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഇതിൽ, ഒരു രൂപ പോലും നൽകിയിട്ടില്ല.
കേരളത്തെ കൂടാതെ തമിഴ്‌നാട് (2151.60 കോടി), പശ്ചിമ ബംഗാൾ (1745.80 കോടി) എന്നീ സംസ്ഥാനങ്ങൾക്കും തുക ലഭിച്ചിട്ടില്ല. 27,833 കോടി രൂപയാണ് മറ്റു സംസ്ഥാനങ്ങൾക്ക് ആകെ നൽകിയത്. ഏറ്റവും കൂടുതൽ തുക ലഭിച്ചത് ഉത്തർപ്രദേശിനാണ്. 4487.46 കോടി രൂപ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്.









0 comments