Deshabhimani

print edition 'ഇന്ത റോഡ് അഹോ 
എന്നാ അളക് , വന്തിട്ടേ ഇറുന്തേ'

sabarimala road
വെബ് ഡെസ്ക്

Published on Nov 18, 2025, 02:15 AM | 1 min read


ശബരിമല

"ഇന്ത റോഡ് അഹോ എന്നാ അളക്, വന്തിട്ടേ ഇറുന്തേ' തമിഴ്നാട് സേലം സ്വദേശിയായ ശബരിമല തീർഥാടകൻ മാരിയപ്പനും സംഘത്തിനും കേരളത്തിലെ റോഡുകളെക്കുറിച്ച് പറയാനൊത്തിരി. പതിറ്റാണ്ടുകളായി കോയമ്പത്തൂർ പാലക്കാട് വഴി ശബരിമലയിലെത്തിയിരുന്നവർ ഇക്കുറി കുമളി വഴിയാണ് സന്നിധാനത്തെത്തിയത്. ഇത്രയും നിലവാരമുള്ള റോഡ് റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കിയത് അത്ഭുതമാണ്.


ഇത്രയും സുഖകരമായ തീർഥാടനയാത്ര മുമ്പ് ഉണ്ടായിട്ടില്ല- – സംഘാംഗം ഗോപാൽ പറഞ്ഞു.

ആന്ധ്ര, കർണാടകം എന്നിവിടങ്ങളിൽ നിന്നെത്തിയ തീർഥാടകരും പ്രത്യേകിച്ച് കർണാടകം തലപ്പാടി മുതൽ പമ്പ വരെയുള്ള റോഡ് അനുഭവം പങ്കുവച്ചു. 'കംപ്ലീറ്റിലി ഗുഡ്'- ബംഗളൂരു സ്വദേശി സെന്തിൽകുമാർ വിജയചിഹ്നം കാട്ടി പറഞ്ഞു. ഒപ്പം ശബരിമല തീർഥാടനത്തിന് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങളെ സംബന്ധിച്ചും വാചാലമായി.


കേരളത്തിലേക്കുള്ള യാത്രയെയും ശബരിമല ഇടത്താവളങ്ങളിൽ ലഭിച്ച കരുതലിനെയുംപറ്റി ആന്ധ്രാ സ്വദേശിയും തീർഥാടകസംഘത്തിലെ പെരിയസ്വാമിയുമായ വെങ്കിടേഷ് മനസുതുറന്നു. ‘സൂപ്പർ’, പമ്പയിലും മികച്ച സൗകര്യങ്ങളാണ് ലഭ്യമായത്‌– വെങ്കിടേഷ് പറഞ്ഞു. വേഗതയാർന്നതും മനംമടുപ്പിക്കാത്തതുമായ യാത്രയ്ക്ക് അവസരം ലഭിച്ചതിൽ ഇതര സംസ്ഥാനത്തുനിന്നെത്തുന്ന തീർഥാടകരെല്ലാം സന്തുഷ്ടരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home