സന്നിധാനത്ത് ഇന്ന്‌ 
കാർത്തിക ദീപം തെളിക്കും

print edition ശബരിമല ; 15 ലക്ഷം കവിഞ്ഞ്‌ 
തീർഥാടക പ്രവാഹം

sabarimala1
വെബ് ഡെസ്ക്

Published on Dec 04, 2025, 02:54 AM | 1 min read


ശബരിമല

​മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ശബരിമല ദര്‍ശനം നടത്തിയ ആകെ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ബുധൻ വൈകിട്ട്‌ ഏഴ്‌ വരെയുള്ള കണക്ക്‌ പ്രകാരം 66,522 പേരാണ്‌ ദർശനം നടത്തിയത്‌.


തീര്‍ഥാടനം ആരംഭിച്ച് 12- ദിവസത്തിനുള്ളിൽ തന്നെ പത്ത്‌ ലക്ഷം പേരെത്തി. പിന്നീടുള്ള ആറ്‌ ദിവസത്തിനകം അഞ്ച്‌ ലക്ഷം തീർഥാടകർ മല ചവിട്ടി. സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽനിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്. നിലവിൽ ശരാശരി 8,500 സ്‌പോട്ട്‌ ബുക്കിങ് നൽകുന്നുണ്ട്‌. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതിനാല്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാവർക്കും ദര്‍ശനം ഉറപ്പാക്കാനാകുന്നു. തിരക്കേറുന്ന ദിവസങ്ങളിൽ 20 മിനിറ്റോളം ദർശനസമയം വർധിപ്പിക്കുന്നുമുണ്ട്‌. ചൊവ്വാഴ്ച രാത്രി പെയ്ത ശക്തമായ മഴ തീർഥാടകരുടെ വരവിനെ ബാധിച്ചു.


സന്നിധാനത്ത് ഇന്ന്‌ 
കാർത്തിക ദീപം തെളിക്കും

വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനര് തിടപ്പള്ളിയിൽ കാർത്തിക ദീപം തെളിക്കും. തുടർന്ന് ദീപം കൽവിളക്കുകളിലേക്ക് പകരും.


സന്നിധാനത്തെ എല്ലാ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിക്കുകയും മാളികപ്പുറത്ത് വിശേഷാല്‍ ദീപാരാധന നടത്തുകയും ചെയ്യും. വലിയ നടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും വ്യാഴാഴ്ച ദീപം തെളിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home