print edition എസ് രാമചന്ദ്രൻപിള്ളയ്‌ക്ക് എം വി ആർ പുരസ്‌കാരം സമ്മാനിച്ചു

കണ്ണൂർ: എം വി ആർ ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ എം വി ആർ പുരസ്‌കാരം സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ളയ്‌ക്ക് ജനറൽ സെക്രട്ടറി എം എ ബേബി സമ്മാനിച്ചു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങിൽ പാട്യം രാജൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എം കെ കണ്ണൻ, കെ പി സഹദേവൻ, എം വി നികേഷ്‌കുമാർ, പ്രൊഫ. ഇ കുഞ്ഞിരാമൻ, പി വി വൽസൻ, കൂടത്താങ്കണ്ടി സുരേഷ്, ഐ വി ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു. സി വി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.
പുരസ്കാരത്തുക ഐആര്‍പിസിക്ക്
എം വി ആര്‍ പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം രൂപ എസ് രാമചന്ദ്രന്‍പിള്ള ഐആര്‍പിസിക്ക് സംഭാവന നല്‍കി. തയ്യില്‍ സാന്ത്വനകേന്ദ്രത്തിലെത്തി ഐആര്‍പിസി ചെയര്‍മാന്‍ എം പ്രകാശനെ തുക ഏൽപ്പിച്ചു. സാന്ത്വനപരിചരണരംഗത്ത് ഐആര്‍പിസി നടത്തുന്നത് മാതൃകാപ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. കെ കെ രാഗേഷ് അധ്യക്ഷനായി. എം പ്രകാശന്‍, ഐആര്‍പിസി സെക്രട്ടറി മുഹമ്മദ് അഷറഫ്, കെ ഷഹറാസ്, പി എം സാജിദ് എന്നിവര്‍ സംസാരിച്ചു.









0 comments