ad
Deshabhimani

ബ്രസീലിൻ‌ ഇതിഹാസം റൊണാൾഡീന്യോയ്ക്ക് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം

RONALDINHo
വെബ് ഡെസ്ക്

Published on Sep 22, 2026, 11:14 AM | 1 min read

നെടുമ്പാശേരി: പുൽമൈതാനങ്ങളെ തീപിടിപ്പിച്ച പഴയകാല താരങ്ങൾ കൊച്ചിയുടെ മണ്ണിലിറങ്ങി. ഇതിഹാസതാരം റൊണാൾഡീന്യോയാണ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തിൽ‌ ഇന്ന് 11 മണിയോടെ എത്തിയത്. സാംബ താള ലഹരിയിലലിഞ്ഞ ആരാധകർ മുൻകാല ബ്രസീൽ താരങ്ങളെ നെഞ്ചോടുചേർത്തു. "റിട്ടേൺ ഓഫ് ദ ടൈറ്റൻസ്' എന്നപേരിൽ ബുധൻ രാത്രി 7.30ന്‌ കലൂർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫുട്‌ബോൾ മത്സരത്തിനായാണ്‌ താരങ്ങൾ എത്തിയത്‌. സുവർണതാരങ്ങളായ റൊണാൾഡീന്യോയും റിവാൾഡോയും അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്‌സ്, ഇന്ത്യന്‍ ഇതിഹാസം ഐ എം വിജയന്‍ നയിക്കുന്ന ഇന്ത്യൻ ഓൾ സ്റ്റാർസിനെയാണ്‌ നേരിടുന്നത്‌.


12 ബ്രസീൽ താരങ്ങൾക്ക്‌ തിങ്കൾ വൈകിട്ട്‌ കലൂ‍ർ സ്‌റ്റേഡിയത്തിനു സമീപത്തെ വേദിയിൽ സ്വീകരണം നൽകിയിരുന്നു. എഡ്‌മിൽസൺ, ഡിയോഗാേ ഗിൽ, ജിയോ വാനി, ജൂനിയർ, കമൻഡോസിയ, ഗോമസ്‌, റിക്കാർഡോ ഒലിവേര, ഗുസ്‌താവോ നെറി, സോസ, എലിവെൽട്ടൺ, പ‍ൗലോ സെർജിയ, വിയോള എന്നിവർക്കും ടീം ഒഫീഷ്യൽസിനുമാണ്‌ സ്വീകരണമൊരുക്കിയത്‌. തുടർന്നാണ് റൊണാൾഡീന്യോ ഇന്ന് കൊച്ചിയിലെത്തിയത്







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home