ad
Deshabhimani

ഓൺലൈൻ സമര്‍പ്പണം നാളെ മുതൽ

കെ-ടെറ്റ് പരീക്ഷ നവംബര്‍ 14, 15 തീയതികളിൽ, അപേക്ഷ ഇപ്പോൾ

k tet
വെബ് ഡെസ്ക്

Published on Sep 22, 2026, 10:45 AM | 2 min read

തിരുവനന്തപുരം: കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് 2026 സെപ്തംബര്‍ ഘട്ട പരീക്ഷയുടെ വിജ്ഞാനപനം പുറപ്പെടുവിച്ചു. നിശ്ചിത അധ്യാപക യോഗ്യതാ പരീക്ഷകൾ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. എൽ പി, യു പി, ഹൈസ്കൂൾ, വിവിധ ഭാഷാ-സ്പെഷ്യൽ അധ്യാപക നിയമന തെരഞ്ഞെടുപ്പ് പരീക്ഷകൾക്ക് പരിഗണിക്കാൻ ഈ യോഗ്യത ആവശ്യമാണ്.


നവംബര്‍ പതിനാല് പതിനഞ്ച് തീയതികളിലായാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. രണ്ടര മണിക്കൂര്‍ പരീക്ഷയിൽ നെഗറ്റീവ് മാര്‍ക്ക് ഇല്ല. 50 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിന് 60 ശതമാനം (90 മാർക്ക്), എസ്.സി./എസ്.ടി./ഒ.ബി.സി./ഒ.ഇ.സി. വിഭാഗങ്ങൾക്ക് 55 ശതമാനം (82 മാർക്ക്), ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം (75 മാർക്ക്) എന്നിങ്ങനെ മിനിമം മാർക്ക് നേടണം.


അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപ.


യോഗ്യത

കാറ്റഗറി 1 -ലോവർ പ്രൈമറി വിഭാഗം: കുറഞ്ഞത് 45 ശതമാനം മാർക്കോടെ പ്ലസ് ടുവും ടി.ടി.സി./ഡി.എൽ.എഡും (അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടുവും നാല് വർഷത്തെ ബിഎൽ.എഡ്./ഡി.എഡ്. സ്പെഷ്യൽ എജുക്കേഷനും


കാറ്റഗറി 2 -അപ്പർ പ്രൈമറി വിഭാഗം: ഏത് വിഷയത്തിലെയും ബിരുദത്തോടൊപ്പം ടി.ടി.സി./ഡി.എൽ.എഡ്. അല്ലെങ്കിൽ ബി.എഡും ആണ് അടിസ്ഥാന യോഗ്യത. കൂടാതെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ് ടുവും നാല് വർഷത്തെ ബി.എൽ.എഡ്. / ബി.എ. ബി.എഡ്./ബി.എസ്‌സി. ബി.എഡ്.


കാറ്റഗറി 3 -ഹൈസ്കൂൾ വിഭാഗം: ബന്ധപ്പെട്ട വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും (അല്ലെങ്കിൽ എം.എസ്‌സി. ബി.എഡ്.) ഉണ്ടായിരിക്കണം.


കാറ്റഗറി 4 -യു.പി. തലം വരെയുള്ള ഭാഷാ അധ്യാപകർ (അറബിക്‌, ഹിന്ദി, സംസ്കൃതം, ഉറുദു), കായികാധ്യാപകർ, ആർട്ട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റ് വിഭാഗം: പൊതുവിദ്യാഭ്യാസവകുപ്പ് നിഷ്കർഷിച്ചിട്ടുള്ള അക്കാദമിക്, അധ്യാപന പരിശീലന യോഗ്യതകൾ (ബന്ധപ്പെട്ട ഭാഷാ കോഴ്‌സുകൾ/ഡിപ്ലോമകൾ, ആർട്ട്/ക്രാഫ്റ്റ്/കായിക പരിശീലന സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ ഡിപ്ലോമകൾ) വേണം.


സംവരണം അർഹിക്കുന്ന എസ്.സി./എസ്.ടി./ഒ.ബി.സി./ഒ.ഇ.സി./പി.എച്ച്. വിഭാഗങ്ങളിൽപ്പെട്ടവർക്ക് അക്കാദമിക് യോഗ്യതയിലെ മാർക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കുന്നതാണ്. കൂടാതെ ബി.എഡ്./ഡി.എൽ.എഡ്./ടി.ടി.സി. കോഴ്‌സുകളുടെ അവസാന വർഷത്തിലോ അവസാന സെമസ്റ്ററിലോ പഠിക്കുന്നവർക്കും അപേക്ഷിക്കാം.


വിശദവിവരങ്ങൾക്ക് https://ktet.kerala.gov.in/ സന്ദര്‍ശിക്കുക. അപേക്ഷകൾ സെപ്തംബര്‍ 23 മുതൽ സമര്‍പ്പിച്ച് തുടങ്ങാം. അവാസന തീയതി ഒക്ടോബര്‍ മൂന്ന്.


വിവരങ്ങൾക്ക്: 0471-2548832, 0471-2546833



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home