ad
Deshabhimani

കോടതികയറി മേയറും സംഘവും

സുഗതനെ പുറത്തിറക്കാൻ സകല സന്നാഹങ്ങളുമൊരുക്കി ബിജെപി; ഭരണം നിലനിർത്താൻ നെട്ടോട്ടത്തിൽ

V V Rajesh R Sugathan

വി വി രാജേഷ്‌ , സുഗതൻ

avatar
സ്വന്തം ലേഖകൻ

Published on Jul 09, 2026, 07:16 AM | 1 min read

തിരുവനന്തപുരം: സ്വതന്ത്രന്റെ പിൻബലത്തിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയ ബിജെപി ഭരണംനിലനിർത്താനുള്ള നെട്ടോട്ടത്തിൽ. കാപ്പ കേസിൽ ഒരു ക‍ൗൺസിലർ ജയിലിലായതോടെ ക‍ൗൺസിൽപോലും വിളിക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിലായി മേയറും സംഘവും.


വിയ്യൂർ സെൻട്രൽ ജയിലിലുള്ള കൗൺസിലർ സുഗതനെ ജാമ്യത്തിലിറക്കാൻ ബിജെപി സകല സന്നാഹങ്ങളുമൊരുക്കുകയാണ്‌. മേയർ വി വി രാജേഷ്‌ നേരിട്ട്‌ കോടതിയെ സമീപിച്ചിട്ടുണ്ട്‌.


ചട്ടംലംഘിച്ചതിനാൽ സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും കരുതൽ തടങ്കലിലുള്ള സുഗതന്റെ സത്യപ്രതിജ്ഞ ഇതുവരെ നടന്നിട്ടില്ല. ഹൈക്കോടതി അനുവദിച്ച സമയം രണ്ടാഴ്‌ചയ്ക്കുള്ളിൽ അവസാനിക്കും. ഹൈക്കോടതിവിധി നടപ്പാക്കുന്നതിന്‌ ഒരുദിവസമെങ്കിലും സുഗതനെ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ടാണ്‌ മേയർ നെടുമങ്ങാട്‌ കോടതിയിൽ അപേക്ഷ നൽകിയത്‌. വാദംകേട്ട കോടതി കമീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. പൊലീസ്‌ റിപ്പോർട്ട്‌ പരിശോധിച്ച്‌, വ്യാഴാഴ്‌ച കേസ്‌ ഹിയറിങ്ങിന്‌ വിളിച്ചിട്ടുണ്ട്‌.


കാപ്പ കേസിൽ സുഗതനെ ജാമ്യത്തിലിറക്കാനുള്ള ബിജെപിയുടെ പരിശ്രമവും പരാജയപ്പെട്ടു. ആറുമാസം ഇയാൾ തടവിൽ കഴിയണമെന്ന്‌ കാപ്പ ബോർഡ്‌ വിധിച്ചതോടെ കോർപറേഷൻ ഭരണം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home