സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പരിഷ്‌കരിച്ച പ്രത്യേക പാഠപുസ്തകങ്ങൾ

തിരുവനന്തപുരം : സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പ്രത്യേക പാഠപുസ്തകങ്ങൾ തയാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ മേഖലയിലുമുള്ള കുട്ടികളെ ചേർത്തുനിർത്തുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. ഭിന്നശേഷി മേഖലയും, അതിഥി തൊഴിലാളികളുടെ കുട്ടികളെയും ചേർത്തു നിർത്തുന്നതിന് സമഗ്രമായ പദ്ധതികളാണ് സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
ഈ വർഷം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി സവിശേഷ ബധിര വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പ്രത്യേക പാഠപുസ്തകങ്ങൾ തയാറാക്കി നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ കുട്ടികളുടെ സവിശേഷമായ കഴിവുകൾ പരിഗണിച്ചാണ് എസ്‍സിഇആർടിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ പ്രകാശനവും വിതരണവും ജൂൺ 30ന് തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിൽ വെച്ച് നടക്കും.
പുതിയ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി 32 സവിശേഷ വിദ്യാലയങ്ങളിലെയും അധ്യാപകർക്കുള്ള പരിശീലനവും ഇതിനകം പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കി.








0 comments