കൊച്ചിയിലെ റേഞ്ച് റോവർ അപകടം; മെക്കാനിക്കൽ പ്രശ്നമല്ല, ഓടിച്ചയാളുടെ പിഴവെന്ന് റിപ്പോർട്ട്

കൊച്ചി: ഷോറൂം തൊഴിലാളിയുടെ മരണത്തിനിടയാക്കിയ റേഞ്ച് റോവർ അപകടം മെക്കാനിക്കൽ പ്രശ്നമല്ല മാനുഷിക പിഴവാണെന്ന് റിപ്പോർട്ട്. ലോറിയിൽ നിന്ന് താഴേക്ക് ഇറക്കുന്നതിനിടെ റേഞ്ച് റോവർ പാഞ്ഞുകയറി ഷോറൂം ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് മരിച്ചത്.
പരിചയക്കുറവ് കൊണ്ടുണ്ടായ അപകടമാണ്. സാങ്കേതികവശങ്ങൾ അറിയാതെയാണ് വാഹനം ലോറിയിൽനിന്ന് ഇറക്കിയത്. ലോറിയിൽനിന്ന് ഇറക്കുമ്പോൾ ഫുള്ളായി ആക്സിലേറ്റർ കൊടുത്തതാണ് അപകടകാരണം - മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
അപകടത്തിൽ വാഹനം ട്രക്കിൽ നിന്ന് ഇറക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി പിന്നിൽ നിൽക്കുകയായിരുന്ന റോഷന്റെ ദേഹത്തുകൂടി നിയന്ത്രണം വിട്ടു പാഞ്ഞുവന്ന വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന അനീഷ് എന്നയാൾക്ക് സാരമായ പരിക്കേറ്റു. പാലാരിവട്ടം സ്വദേശി ആൻഷാദാണ് വാഹനം ഓടിച്ചിരുന്നത്. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.









0 comments