print edition ഡോ. ബി അശോകിനെ പുറത്താക്കണം: കോൺഫെഡറേഷൻ

ഡോ. ബി അശോക്
തൃശൂർ: കാർഷിക സർവകലാശാലാ വൈസ് ചാൻസലർ പദവിയിലിരുന്ന് ഐഎഎസ് ചട്ടങ്ങളും കേന്ദ്ര സർവീസ് റൂൾസും ലംഘിക്കുന്ന ഡോ. ബി അശോകിനെ പദവിയിൽനിന്ന് പുറത്താക്കാൻ ചാൻസലർ തയ്യാറാകണമെന്ന് കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള.
കൊണ്ടാക്റ്റ് റൂൾസ് ലംഘിച്ച് കേരള സർക്കാരിനെതിരെ മാധ്യമങ്ങളിൽ നിരന്തരം എഴുതുകയും ഇലക്ഷൻ കോഡ് ഓഫ് കൊണ്ടാക്റ്റ് ലംഘിച്ച് വിവിധ മാധ്യമ അഭിമുഖങ്ങളിൽ സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ നിരന്തരം രാഷ്ട്രീയപ്രചാരണം നടത്തുകയും ചെയ്യുന്ന ഇദ്ദേഹം രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.
വൈസ് ചാൻസലർ പദവിയുടെ മാന്യത കളയുന്ന ഇദ്ദേഹത്തിന്റെ എഴുത്തും മാധ്യമ അഭിമുഖങ്ങളും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കാകെ അപമാനകരമാണ്.
ഐഎഎസുകാരുടെ സംഘടനാ ഭാരവാഹിത്വത്തിന്റെ പേരിൽ അധികാര രാഷ്ട്രീയം കളിക്കുന്ന ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ സത്വരനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കോൺഫെഡറേഷൻ ആവശ്യപ്പെട്ടു.










0 comments