യുഡിഎഫ് നയപ്രഖ്യാപനം ബിജെപി പ്രകടനപത്രികയുടെ പകര്‍പ്പെന്ന് രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ, വി ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് കൂടുതൽ പരസ്യമാകുന്നു. യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം ബിജെപിയുടെ പ്രകടനപത്രികയിൽ നിന്നും വികസന കാഴ്ചപ്പാടുകളിൽ നിന്നും കടമെടുത്തതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.
നയപ്രഖ്യാപനത്തിലെ ഭൂരിഭാഗം കാര്യങ്ങളും ബിജെപിയുടെ 'വികസിതകേരളം' എന്ന കാഴ്ചപ്പാടിൽ നിന്നും "പ്രചോദനം ഉൾക്കൊണ്ട്" തയ്യാറാക്കിയതാണെന്ന് രാജീവ് ചന്ദ്രശേഖർ തന്നെ പരസ്യമായി സമ്മതിക്കുന്നു. ഇതോടെ, ഭരണപക്ഷമായ കോൺഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും ഇടതുപക്ഷത്തെ തകർക്കാൻ ഇരുവർക്കും ഒരൊറ്റ അജണ്ടയേ ഉള്ളൂവെന്നും ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.
കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കോൺഗ്രസ് ആണെന്ന് കുറ്റപ്പെടുത്തുന്ന രാജീവ് ചന്ദ്രശേഖറാണ്, യുഡിഎഫ് സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന നയപ്രഖ്യാപനം തങ്ങളുടെ പ്രകടനപത്രികയുടെ പകർപ്പാണെന്ന് അവകാശപ്പെടുന്നത്.
"യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിലുള്ള കാര്യങ്ങൾ പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാകും, ഇതിൽ ഭൂരിഭാഗവും ബിജെപി കേരളത്തിന്റെ പ്രകടനപത്രികയിൽ നിന്നും വികസന കാഴ്ചപ്പാടുകളിൽ നിന്നും കടമെടുത്തതാണ്. ബിജെപിയുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാനായി ഞങ്ങൾ നിയമസഭയിൽ ശക്തമായി സമ്മർദ്ദം ചെലുത്തും"— രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വെറും നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കുമെന്നും, എന്നാൽ തങ്ങളുടെ അജണ്ടകൾ യുഡിഎഫ് സർക്കാരിനെക്കൊണ്ട് നടപ്പിലാക്കാൻ നിയമസഭയിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നുമാണ് ബിജെപിയുടെ വെല്ലുവിളി. ഇത് കേവലമൊരു അവകാശവാദമല്ല, മറിച്ച് അണിയറയിൽ രൂപപ്പെട്ട കോൺഗ്രസ്-ബിജെപി ഡീലിന്റെ പരസ്യമായ പ്രഖ്യാപനമാണ്.











0 comments