ad
Deshabhimani

പിഎസ്‍സി ചോദ്യക്കടലാസ് മാറിയ സംഭവം; ലജ്നത്തുൽ സ്‍കൂളിലെ സെന്റര്‍ വീണ്ടും മാറ്റി

PSC
വെബ് ഡെസ്ക്

Published on Jul 26, 2026, 09:42 AM | 1 min read

ആലപ്പുഴ : ചോദ്യപേപ്പര്‍ മാറി നൽകിയ സംഭവത്തെതുടര്‍ന്ന് ആലപ്പുഴ ലജ്നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‍കൂളിൽ ബുധനാഴ്‍ച നടത്താനിരുന്ന പിഎസ്‍സി പരീക്ഷകളും മാറ്റി. തേർഡ്ഗ്രേഡ് ഓവർസീയർ /തേർഡ് ഗ്രേഡ് ഡ്രാഫ്ട്മാൻ (കാറ്റഗറി നമ്പർ 222/2025, 567/2025) എൽഎസ്ജിഡി, ഓവർസീയർഗ്രേഡ് -2 (സിവിൽ)- യൂണിവേഴ്സിറ്റീസ് ഇൻ കേരള തസ്‍തികയിൽ 29ന് രാവിലെ ഏഴ് മുതൽ 8.50 വരെ നടത്തുന്ന ഒഎംആർ പരീക്ഷയുടെ കേന്ദ്രമാണ് മാറ്റിയത്.


ആലപ്പുഴ ജില്ലയിൽ സെന്റർ നമ്പർ 1046 ലജ്നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‍‍കൂൾ കേന്ദ്രം ലഭിച്ച രജിസ്റ്റർ നമ്പർ 1320584 മുതൽ 1320783 വരെയുള്ള ഉദ്യോഗാർഥികൾ അവർക്ക് ലഭിച്ചിട്ടുള്ള അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയുമായി ആലപ്പുഴ ജനറൽ ആശുപത്രിക്ക് തെക്ക് വശം ടി ഡി ഹയർസെക്കൻഡറി സ്‍കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.

ലജ്നത്തുൽ സ്‍കൂളിൽ ചോദ്യക്കടലാസ് മാറി നൽകിയതോടെ വിവിധ കമ്പനി കോര്‍പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് പ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടം സംസ്ഥാനത്ത് റദ്ദാക്കിയിരുന്നു. സംഭവത്തിൽ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇവിടെ പിഎസ്‍സി പരീക്ഷ നടത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മറ്റ് പരീക്ഷകളും വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home