എല്ലാവിധ രേഖകളും പക്കലുണ്ട്; അന്വേഷണ സമിതിക്ക് സമർപ്പിക്കും; ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ബോർഡിന് ബന്ധമില്ല: പി എസ് പ്രശാന്ത്

തിരുവനന്തപുരം: പ്രവർത്തനങ്ങളുടെ എല്ലാവിധ രേഖകളും കൈയ്യിലുണ്ടെന്നും പുതിയ അന്വേഷണ സമിതിക്ക് അവ സമർപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ബോർഡിന് ബന്ധമില്ല. സർക്കാരും ദേവസ്വം ബോർഡും ആവശ്യപ്പെട്ട പ്രകാരമാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. ദേവസ്വം വിജിലൻസ് എസ്പി പത്താം തീയതിയോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്. തുടർന്ന് പുതിയ ടീം അന്വേഷണം ഏറ്റെടുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കട്ടെ. കൂടുതൽ ഉദ്യോഗസ്ഥർ, വിരമിച്ചവർ എന്നിവരൊക്കെ ഇതിലുൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കും. തന്ത്രിമാരും ബോർഡുമായി നല്ല ബന്ധത്തിലാണ് പോകുന്നത്. നടക്കുന്ന പ്രവർത്തനങ്ങൾ റെക്കോഡിക്കലായി ബോർഡിന്റെ കൈയ്യിലുണ്ട്. അത് അന്വേഷണ സമിതിക്ക് കൈമാറും. മുൻപ് എസ്പിക്ക് വിവരങ്ങൾ നൽകിയിരുന്നു. അതിനാൽ തന്നെ ആത്മവിശ്വാസത്തിലാണ് ബോർഡുള്ളത്-പി എസ് പ്രശാന്ത് പറഞ്ഞു.









0 comments