കശ്‌മീരിലെ 10 പ്രദേശങ്ങളിൽ ഭീകരർക്കായി തിരച്ചിൽ

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളിൽ ഭീകരർക്കായി തിരച്ചിൽ. ജമ്മു കശ്‌മീർ പൊലീസിന്റെ കീഴിലുള്ള കൗൺടർ ഇന്റലിജൻസ് (സിഐകെ) വിഭാഗമാണ് താഴ്‌വരയിലെ പത്ത് പ്രദേശങ്ങളിൽ ഭീകർക്കായി തിരച്ചിൽ നടത്തുന്നത്.
ഭീകരരുടെ സ്ലീപ്പർ സെൽസ് ഉൾപ്പെടെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് തിരച്ചിൽ നടത്തിയത്. പ്രദേശത്തുനിന്ന് ഭീകരർ അവരുടെ ക്യാമ്പിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതായും പൊലീസിന് വിവരമുണ്ട്.
ഗണ്ടേർബാലിലെ ആറ് സ്ഥലങ്ങളിലും ബുഡ്ഗാമിലെ രണ്ടിടത്തും പുൽവാമ, ശ്രീനഗർ എന്നിവിടങ്ങളിലെ ഓരോയിടത്തുമാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്.









0 comments