പോക്‌സോ കേസ് പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.3 ലക്ഷം പിഴയും

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും 1.3 ലക്ഷം രൂപ പിഴയും. എറണാകുളം പള്ളുരുത്തി പെരുമ്പടപ്പ് നെറ്റോ വീട്ടിൽ ഫെനിക്‌സി(40) നെ ശിക്ഷിച്ച് കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്ജു ഉത്തരവായി.
പോക്‌സോ നിയമപ്രകാരം 20 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ഐപിസി വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടര വർഷത്തെ കഠിനതടവും അനുഭവിക്കണം. 2014ൽ കട്ടപ്പന സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിചാരണവേളയിൽ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് മറ്റൊരുകേസിൽ അറസ്റ്റിലായതോടെയാണ് വിചാരണ പുനരാരംഭിച്ചത്. കട്ടപ്പന മുൻ സിഐ റെജി എം കുന്നിപ്പറമ്പൻ ആണ് കേസ് അനേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്‌മിത ജോൺ ഹാജരായി.
0 comments