print edition ബജറ്റിൽ പ്രഖ്യാപനം:കേരളത്തിന്റെ സാന്ത്വനസ്പർശം ഏറ്റെടുത്ത് കർണാടക

കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലൻസിൽ രോഗികളെ കൊണ്ടുപോകുന്നു (ഫയൽ ചിത്രം)

സ്വന്തം ലേഖകൻ
Published on Mar 08, 2026, 05:47 AM | 1 min read
തിരുവനന്തപുരം : ലോകമാകെ ഉറ്റുനോക്കുന്ന കേരളത്തിന്റെ സാന്ത്വന പരിചരണ (പാലിയേറ്റീവ് കെയർ) മാതൃക പിന്തുടരുമെന്ന പ്രഖ്യാപനവുമായി കർണാടകയിലെ കോൺഗ്രസ് സർക്കാർ. കഴിഞ്ഞദിവസം അവതരിപ്പിച്ച കർണാടക സർക്കാരിന്റെ വാർഷിക ബജറ്റിലാണ് കേരള മാതൃകയിൽ വീടുകളിലെത്തിയുള്ള പരിചരണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഒരു സംസ്ഥാനത്തിന്റെ ബജറ്റിൽ മറ്റൊരു സംസ്ഥാനത്തിന്റെ വികസന മാതൃകയെ പ്രത്യേകം പരാമർശിക്കുന്നതും അത് അതേപടി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നതും അപൂർവമായ നടപടിയാണ്. ബജറ്റിലെ 54–ാം പേജിൽ 149–-ാം ഖണ്ഡികയിലാണ് ഇൗ മേഖലയിലെ കേരളത്തിന്റെ പ്രവർത്തനം മാതൃകയാക്കുമെന്ന് കർണാടക വ്യക്തമാക്കി യത്
.
വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിലും പാലിയേറ്റീവ് കെയർ സംവിധാനത്തിലും കേരളം കൈവരിച്ച വിസ്മയകരമായ നേട്ടങ്ങളെ കഴിഞ്ഞദിവസം ഡെന്മാർക്ക് പ്രതിനിധി സംഘം അഭിനന്ദിച്ചിരുന്നു. ഇതിനുപുറമെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും കേരളത്തിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെ മാതൃകാ പദ്ധതിയായി തെരഞ്ഞെടുത്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഈ രംഗത്ത് സജീവമായ സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവിൽ 2.57 ലക്ഷം കിടപ്പുരോഗികളാണ് ഈ ശൃംഖലയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത് ചികിത്സയും പരിചരണവും ഉറപ്പാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനമാണ് നേട്ടത്തിനുപിന്നിൽ.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുമ്പോഴാണ് കേരളത്തിന്റെ സാന്ത്വന മാതൃക അതിരുകൾ കടന്ന് സ്വീകാര്യമാകുന്നത്. ശാസ്ത്രീയമായ പരിചരണം വ
: ലോകമാകെ ഉറ്റുനോക്കുന്ന കേരളത്തിന്റെ സാന്ത്വന പരിചരണ (പാലിയേറ്റീവ് കെയർ) മാതൃക പിന്തുടരുമെന്ന പ്രഖ്യാപനവുമായി കർണാടകയിലെ കോൺഗ്രസ് സർക്കാർ. രുംദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങൾ ഏറ്റെടുക്കുമെന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ പാലിയേറ്റീവ് കെയറിനായി നിശ്ചിത തുക മാറ്റിവെക്കുന്ന കേരളത്തിലെ രീതി രാജ്യത്തിനുതന്നെ പാഠമായി മാറിയിരിക്കുകയാണ്.









0 comments