കഴിഞ്ഞ വർഷം ശേഖരിച്ച നെല്ലിന്റെ മുഴുവൻ പണവും കര്‍ഷകര്‍ക്ക് കൈമാറി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ചതുമായി ബന്ധപ്പെട്ട് മുഴുവൻ പണവും വിതരണം ചെയ്തതായി മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. 1645.07 കോടി രൂപയുടെ നെല്ലാണ് കഴിഞ്ഞ വർഷം ശേഖരിച്ചിരുന്നത്.
ഇതിൽ 1,575 കോടി രൂപ നേരത്തെ വിതരണം ചെയ്തിരുന്നു. ശേഷിക്കുന്ന 70 കോടി രൂപ കർഷകർക്ക് പിആർഎസ് സംവിധാനം വഴി നൽകാൻ ബേങ്കുകൾക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.
കഴിഞ്ഞ നാലര വർഷത്തിനിടെ പുതിയതായി അനുവദിച്ചതും തരംമാറ്റിയതുമുൾപ്പെടെ 6,40,786 മുൻഗണനാ റേഷൻ കാർഡുകൾ അർഹതപ്പെട്ടവർക്ക് അനുവദിച്ചു. കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഈ മാസം 20 മുതൽ അവസരം നൽകിയിട്ടുണ്ട്. മുഴുവൻ അപേക്ഷകളും പരിശോധനക്ക് വിധേയമാക്കി അർഹരായവർക്ക് കാർഡുകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.









0 comments