ദേവസ്വം ബോർഡിന് വീഴ്ചയില്ല; വിജിലൻസിനെ പേടിച്ചോടിയ യുഡിഎഫ് കാലമല്ലിത്: പി എസ് പ്രശാന്ത്

തിരുവനന്തപുരം: സ്വർണപാളി ചെന്നൈയിലേക്ക് കൊണ്ട് പോയതിൽ ദേവസ്വം ബോർഡിന് ഒരു വീഴ്ചയുമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
എല്ലാവിധ സുരക്ഷയുടെയും അകമ്പടിയോടെ സുതാര്യമായാണ് ഈ പ്രവർത്തനം നടത്തിയത്. സമഗ്രമായ അന്വേഷണം ഈ കാര്യത്തിൽ ആവശ്യമാണ്. പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. ഇതൊരു സുവർണാവസരമാക്കി മാറ്റാനാണ് അവരുടെ നീക്കം. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാൽ ഇതുവരെ ദേവസ്വം യുഡിഎഫ് ഭരിക്കാത്തത് പോലെയാണ് തോന്നുക. വിജിലൻസിനെ പേടിച്ച് ഇറങ്ങിയോടിയ ബോർഡ് അംഗങ്ങളുടെവരെ ചരിത്രമുണ്ട് മുൻപ്. എന്നാൽ ഇവിടെ മന്ത്രിയുടെയും ബോർഡിന്റെയും കൈകൾ ശുദ്ധമാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നെന്ന് പറയുന്നത് അത്കൊണ്ടാണ്- പി എസ് പ്രശാന്ത് പറഞ്ഞു.









0 comments