Deshabhimani

print edition യുഡിഎഫിന്റെ ആത്മാർഥത കേന്ദ്രത്തിന്റെ വർഗീയ അജൻഡ നടപ്പാക്കാൻ: പി രാജീവ്‌

p rajeev
വെബ് ഡെസ്ക്

Published on Sep 06, 2026, 01:59 AM | 1 min read

കോഴിക്കോട്: ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരിനെക്കാൾ കടുത്ത ആത്മാർഥതയോടെ കേന്ദ്ര സർക്കാരിന്റെ വർഗീയ അജൻഡ നടപ്പിലാക്കുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌. കേരളത്തെ അതിവേഗത്തിൽ പിറകോട്ട്‌ കൊണ്ടുപോവുകയാണ്‌ യുഡിഎഫ്‌ സർക്കാർ. ഐഎൻഎൽ സംഘടിപ്പിച്ച ‘കേരളം എങ്ങോട്ട്‌’ പൊളിറ്റിക്കൽ സമ്മിറ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഒരുവിഭാഗം മാധ്യമങ്ങളുടെ ശക്തമായ പിന്തുണയും യുഡിഎഫ്‌ സർക്കാരിന്‌ ലഭിക്കുന്നു. ഭരണമാറ്റം അവസരമാക്കി ആർഎസ്എസ് സംസ്ഥാന ഭരണത്തിൽ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ്. നൂറ് ദിവസത്തിനകം ഉണ്ടായ മാറ്റമാണിതെന്നും രാജീവ് പറഞ്ഞു.


ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വത്തിനും പരിസ്ഥിതിക്കും ഭരണഘടനാ മൂല്യങ്ങൾക്കും പ്രാമുഖ്യം നൽകിയ കേരളത്തിന്റെ തനിമ നശിപ്പിക്കാൻ അധികാരം ദുരുപയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന്‌ സമ്മിറ്റ്‌ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർകോവിൽ അധ്യക്ഷനായി. കാസിം ഇരിക്കൂർ വിഷയാവതരണം നടത്തി.


എസ്‌വൈഎസ് പ്രസിഡന്റ്‌ ഡോ. ഹക്കീം അസ്ഹരി, ആർജെഡി ദേശീയ സെക്രട്ടറി വർഗീസ് ജോർജ്, ഡോ. ഹുസൈൻ മടവൂർ, ഡോ. ഫസൽ ഗഫൂർ, മുസ്‌തഫ മുണ്ടുപാറ, നിയാസ് പുളിക്കലകത്ത്, വി പി എ ഗഫൂർ, വി എം അലിയാർ, ബി ഹംസ ഹാജി, എം എ ലത്തീഫ്, സി പി അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home