ad
Deshabhimani

പി ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ് പ്രഖ്യാപിച്ചു

endowment

ശരണ്യ രഘു, അഞ്ജലി എം, ഫെമിന എസ് എസ്

വെബ് ഡെസ്ക്

Published on Dec 11, 2025, 12:28 PM | 1 min read

തിരുവനന്തപുരം: പി ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഇത്തവണ മൂന്ന് പേരാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. കേരളസർവകലാശാല കാര്യവട്ടം ക്യാംപസിൽ നിന്നും 2023 ,2024 ,2025 വർഷങ്ങളിൽ എം എ ഹിസ്റ്ററിക്ക് ഒന്നാം റാങ്ക് ലഭിച്ച അഞ്ജലി എം, ഫെമിന എസ് എസ് , ശരണ്യ രഘു എന്നിവർക്ക് 25,000 രൂപ വീതമാണ് ലഭിക്കുക.


പ്രശസ്ത ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ പേരിൽ കേരള സർവകലാശാല നൽകുന്ന എൻഡോവ്മെന്റ് ഈ മാസം 18 ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വിതരണം ചെയ്യും. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സി വി രാമൻ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അധ്യക്ഷനാവും.


പരിപാടിയുടെ ഭാഗമായി "ഭൂതകാലത്തെ സൃഷ്ടിക്കൽ : ചരിത്രരചനയുടെ രീതികൾ, സാധ്യതകൾ ,വെല്ലുവിളികൾ" എന്ന വിഷയത്തെ മുൻനിർത്തിയുള്ള ദേശീയസെമിനാറിൽ ഡോ. കെ എൻ ഗണേശ്, ഡോ രാജേഷ് കോമത്ത് എന്നിവർ പങ്കെടുക്കും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home