print edition ഓപ്പറേഷൻ നുംഖോർ: ദുൽഖറിന്റെ കാർ വിട്ടുകൊടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോർ കേസിൽ നടൻ ദുൽഖർ സൽമാനിൽനിന്ന് കസ്‌റ്റംസ് പിടിച്ചെടുത്ത റേഞ്ച് റോവർ ഡിഫൻഡർ കാർ വിട്ടുകൊടുത്തു. പിടിച്ചെടുത്ത 43 കാറുകളിൽ ദുൽഖറിന്റേത് ഉൾപ്പെടെ 39 കാറുകളാണ് കസ്‌റ്റംസ് വിട്ടുകൊടുത്തത്. തൃശൂരിൽനിന്ന് പിടിച്ച, റോബിൻ എന്നയാളുടെ ലാൻഡ് ക്രൂയിസർ കാറും വിട്ടുനൽകി. ഇന്ത്യൻ കസ്‌റ്റംസ് ആക്ടിലെ 110 എ വകുപ്പുപ്രകാരമാണ് വാഹനങ്ങൾ വിട്ടുനൽകിയത്.
കേസ് തീരുന്നതുവരെ ഉപാധികളോടെയാണ് വിട്ടുനൽകുന്നതെന്ന് കസ്‌റ്റംസ് അറിയിച്ചു. ഉടമസ്ഥൻ ബോണ്ട് ഹാജരാക്കണമെന്നും വാഹനവിലയുടെ 20 ശതമാനം ബാങ്ക് ഗ്യാരന്റി ഹാജരാക്കണമെന്നും കസ്‌റ്റംസ് ഉത്തരവിലുണ്ട്.
വ്യക്തികൾക്കെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി കേസിൽ കസ്‌റ്റംസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.









0 comments