ad
Deshabhimani

കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

Accident Death

അഭിജിത്ത്

വെബ് ഡെസ്ക്

Published on Jul 23, 2026, 03:43 PM | 1 min read

കൂടരഞ്ഞി: താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ബൈക്ക് യാത്രികനായ പൂവാറംതോട്‌ സ്വദേശി അഭിജിത്ത് (19) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്.


അഭിജിത്തിനൊപ്പം യാത്ര ചെയ്തിരുന്ന സുധീഷിനും (19) പരിക്കേറ്റു. വിദഗ്ധ ചികിത്സക്കായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മുക്കത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അഭിജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home