മലപ്പുറത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറം പാണക്കാട് തൂക്കുപാലത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വട്ടപറമ്പ് സ്വദേശി മൊയ്യീൻകുട്ടി (35)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മൊയ്തീൻകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടപ്പടിയിലെ സിക്സ് സ്റ്റാർ കൂർബാറിലെ ജീവനക്കാരനാണ്.
കൂൾബാർ അവധിയായതിനാൽ താൽക്കാലികമായി കോട്ടപ്പടി ആശുപത്രി കാന്റീനിൽ ജോലിചെയ്‌തിരുന്നു. ജോലി കഴിഞ്ഞ് നോമ്പ് തുറക്കാൻ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സ്കൂട്ടർ യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. അച്ഛൻ: പരി മായിൻകുട്ടി. അമ്മ: റുഖിയ. ഭാര്യ: ഫാത്തിമ. രണ്ടുമക്കളുണ്ട്. സഹോദരങ്ങൾ: അബ്ദുൽ നാസർ, മുഹമ്മദ് റാഷിക്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ.









0 comments