ad
Deshabhimani

print edition ബിഗ്‌ സ്‌ക്രീൻ പ്രദർശനത്തിന്‌ ലൈസൻസ്‌ വേണ്ട

screening

എഐ പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Jun 23, 2026, 12:00 AM | 1 min read

തിരുവനന്തപുരം : പൊതു ഇടങ്ങളിലുൾപ്പെടെ ബിഗ്‌ സ്‌ക്രീനിൽ ലോകകപ്പ്‌ ഫുട്‌ബോൾ മത്സരം സൗജന്യമായി പ്രദർശിപ്പിക്കുന്നതിന്‌ ഫീസ്‌ അടച്ച്‌ ലൈസൻസ്‌ എടുക്കേണ്ടതില്ലെന്ന്‌ കായികമന്ത്രി ഒ ജെ ജനീഷ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കായിക കൂട്ടായ്മകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രവേശന ഫീസ് വാങ്ങാതെ നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കാണ് ഇളവ് ലഭ്യമാകുക. ടിക്കറ്റ്‌ നൽകി പ്രദർശിപ്പിക്കുന്നവർക്ക്‌ ഇളവുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.


ലോകകപ്പ്‌ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സീ എന്റര്‍ടൈന്‍മെന്റ് (സീ ചാനൽ) എന്ന സ്ഥാപനത്തിനാണ്‌ ഫി-ഫ നൽകിയിരിക്കുന്നത്‌. സീ ചാനല്‍, സ്വകാര്യ ഫുട്‌ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്സി കേരളയുമായി കേരളത്തിലെ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന്‌ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. പ്രദര്‍ശനം നടത്തുന്നവരും നടത്താന്‍ ആഗ്രഹിക്കുന്നവരും ഈഗിള്‍സ് എഫ്സി കേരളയുടെ വെബ്‌സൈറ്റിൽ സ‍ൗജന്യമായി രജിസ്റ്റര്‍ ചെയ്ത്‌ പ്രദര്‍ശനാനുമതി നേടണം. ഫുട്‌ബോൾ പ്രദർശനത്തിന്‌ പണംനൽകി ലൈസൻസ്‌ എടുക്കണമെന്ന നീക്കത്തിനെതിരേ ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.


സഭയിൽ അവതരിപ്പിച്ച്‌ റിയാസ്‌


ലോകകപ്പ്‌ ഫുട്‌ബോൾ മത്സരങ്ങളുടെ പൊതുസ്ഥലങ്ങളിലെ തത്സമയ പ്രദർശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച്‌ പി എ മുഹമ്മദ്‌ റിയാസ്‌. പൊതുസ്ഥലങ്ങളിൽ സ്‌ക്രീനുകൾ ആരംഭിച്ച സംഘാടകർ നിയമനടപടി ഉണ്ടാകുമെന്ന ആശങ്കയിലാണെന്നും ഫീസ് ഒഴിവാക്കാൻ ഇടപെടണമെന്നും കായികമന്ത്രി ഒ ജെ ജനീഷിനോട്‌ റിയാസ്‌ സബ്‌മിഷനിലൂടെ ആവശ്യപ്പെട്ടു. ക്ലബ്ബുകളും സംഘടനകളും ചെറിയ തുക സമാഹരിച്ചും പ്രയാസപ്പെട്ടുമാണ് പൊതു സ്ക്രീൻ സ്ഥാപിക്കുന്നത്. പ്രായഭേദമില്ലാതെ എല്ലാവരും അതു കാണാനെത്തുന്നു. പൊതുസ്ഥലങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിച്ചാൽ ലൈസൻസ് ഫീസ് ഈടാക്കുമെന്ന് അറിയിപ്പുണ്ട്‌. ഇത് സാധാരണക്കാരനെ പിഴിയുന്ന കോർപ്പറേറ്റ് യുക്തിയാണെന്ന്‌ അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home