നിധിൻ രാജിന്റെ മരണം; ഡോ. എൻ കെ റാമിന് ജാമ്യം

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിന്റെ മരണത്തിൽ ഡോ. എൻ കെ റാമിന് ജാമ്യം അനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. 48 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അഞ്ചരക്കണ്ടി കോളേജിൽ പ്രവേശിക്കരുതെന്നും കോടതി റാമിനോട് നിർദേശിച്ചു. ഏപ്രിൽ 10ന് കോളേജ് കെട്ടിടത്തിൽനിന്ന് ചാടിയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. നിധിൻ രാജ് മരിച്ച കേസിൽ ആത്മഹത്യാപ്രേരണകുറ്റവും എസ്‌സി–എസ്‌ടി വകുപ്പുംചുമത്തിയാണ് അധ്യാപകർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.
നിധിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയായതായി കണ്ടെത്തിയിരുന്നു. മാർച്ച് 13 മുതൽ ഡോ. റാമും കേസിലെ രണ്ടാം പ്രതിയായ ഓറൽ പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ കെ ടി സംഗീത നമ്പ്യാരും പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തു.
സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്‌റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതും സംശയാസ്‌പദമാണ്. സ്‌റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്‌സാപ് സന്ദേശങ്ങളും തെളിവുകളായി ഹാജരാക്കിയിരുന്നു.










0 comments