print edition നവജാതശിശു മരിച്ചു; സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് കുടുംബം

കായംകുളം : നവജാതശിശു മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. കായംകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിക്കെതിരെയാണ് പരാതി . ഭരണിക്കാവ് ഇടയിലെ തറയിൽ അജീഷ്–അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനായി അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 23ന് ഉച്ചയ്‌ക്ക് സിസേറിയൻചെയ്‌തിരുന്നു.
കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്നും വിദഗ്ധചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുന്പേ കുഞ്ഞ് മരിച്ചതായി പറയുന്നു. സംഭവത്തിൽ അസ്വഭാവികമരണത്തിന് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
ആശുപത്രിക്കോ ഡോക്‌ടർക്കോ പിഴവുണ്ടായിട്ടില്ലെന്ന് മെഡിക്കൽ ട്രസ്‌റ്റ് മാനേജിങ് ഡയറക്‌ടർ എസ് കെ താരാദേവി വാർത്താക്കുറിപ്പിൽ അറിയിച്ചു.










0 comments