യുപിഐയിൽ ബാലന്‍സ് പരിശോധന 50 തവണ മാത്രം; ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

Image: Gemini AI
കൊച്ചി: നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസി ഐ)യുടെ യുപിഐ ഇടപാടുകൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ വെള്ളിമുതൽ പ്രാബല്യത്തിലാകും.
ഗൂഗിൾപേ, പേടിഎം പോലുള്ള യുപിഐ ആപ്പുകളിലെ സാമ്പത്തികേതര ഇടപാടുകളായ ബാലൻസ് പരിശോധന, ഇടപാടുകളുടെ നില (സ്‌റ്റാറ്റസ്) പരിശോധന തുടങ്ങിയവയ്ക്കാണ് നിയന്ത്രണം. ഒരു യുപിഐ ആപ്പിലൂടെ ദിവസം 50 തവണ മാത്രമെ ബാലൻസ് പരിശോധിക്കാനാകൂ. രണ്ടു മണിക്കൂറിനുള്ളിൽ മൂന്നുതവണ മാത്രമെ ഇടപാടുനില പരിശോധിക്കാൻ അനുവദിക്കൂ.
തുടർച്ചയായി യുപിഐ ആപ് ഉപയോഗിച്ച് ബാലൻസും ഇടപാടുകളും ഇടയ്ക്കിടെ പരിശോധിക്കേണ്ടിവരുന്ന വ്യാപാരികൾക്കും മറ്റും ഇത് പ്രതിസന്ധി സൃ ഷ്ടിച്ചേക്കും.
അക്കൗണ്ട് പരിശോധനയ്ക്കും നിയന്ത്രണമുണ്ട്. ഒരു ഉപയോക്താവിന് ഫോൺ നമ്പറുമായി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനുള്ള അവസരം ദിവസം 25 തവണയായി പരിമിതപ്പെടുത്തി. വരിസംഖ്യകൾ, ഇന്റർനെറ്റ്, ടെലിഫോൺ ബില്ലുകൾ തുടങ്ങിയവയുടെ നിശ്ചിതതുക തുടർച്ചയായി നിശ്ചിത ഇടവേളകളിൽ അടയ്ക്കാൻ നിർദേശം നൽകുന്ന ഓട്ടോപേ മാൻഡേറ്റ് ഇനി രാവിലെ പത്തിനും ഒന്നിനും, വൈകിട്ട് അഞ്ചിനും രാത്രി 9.30 നും ഇടയിൽ സാധ്യമാകില്ല.









0 comments