ad
Deshabhimani

നേപ്പാള്‍ പ്രളയം; കാഞ്ഞങ്ങാട്ടെ റിട്ട. എസ്ഐ ഉൾപ്പെട്ട വിനോദയാത്രാ സംഘം തലനാരിഴക്ക് രക്ഷപ്പെട്ടു, വീഡിയോ

nepal

പ്രദീപ് കുമാർ പങ്കുവെച്ച വീഡിയോയില്‍ നിന്ന്

വെബ് ഡെസ്ക്

Published on Aug 27, 2026, 12:03 PM | 1 min read

​കാഞ്ഞങ്ങാട്: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട്ടെ റിട്ട. എസ്ഐ ഉൾപ്പെടെ കാസർകോട് ജില്ലയിലെ നിരവധി പേർ തലനാരിഴക്ക് രക്ഷപ്പെട്ടു. റിട്ട. എസ്ഐ പ്രദീപ് കുമാർ, പെരിയ പോളിടെക്നിക്കിലെ അധ്യാപകൻ രാജൻ, ചെറുവത്തൂർ വലിയ പൊയിലിലെ അധ്യാപകനും കവിയുമായ അനിൽ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രളയസ്ഥലത്തിന്റെ അരികിലെത്തിയത്.


ഈ മാസം ​23 ന് എറണാകുളത്ത് നിന്നും ട്രാവൽ ഏജൻസി വഴി വിനോദയാത്ര പോയതായിരുന്നു സംഘം. കണ്ണൂരിലെ അധ്യാപിയും ബാങ്ക് ജീവനക്കാരനും ഉണ്ടായിരുന്നു. കോട്ടയം, എറണാകുളം സ്വദേശികൾ ഉൾപ്പെടെ 36 പേരാണുണ്ടായിരുന്നത്. ട്രാവലറിൽ കാഠ്മണ്ഡുവിൽ നിന്നും പോകുന്ന വഴിയിലായിരുന്നു പ്രളയമുണ്ടായത്. പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചുകൊണ്ട് പ്രദീപ് കുമാർ പങ്കുവെച്ച

വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.




കുറച്ച് കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ പ്രളയത്തിൽ തകർന്ന രണ്ട് ബ്രിഡ്ജുകൾക്കിടയിൽ കുടുങ്ങി പോകുമായിരുന്നുവെന്നും നിരവധി വാഹനങ്ങൾ കാഠ്മണ്ഡുവിൽ കുടുങ്ങിക്കിടക്കുകയാണെന്നും വീഡിയോയിൽ പറഞ്ഞു. എപ്പോഴാണ് ഇവിടെ നിന്നും പോകാൻ കഴിയുകയെന്ന് അറിയില്ലെന്നും പ്രദീപ് കുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home