print edition നെടുമങ്ങാടിനറിയാം വികസനംവന്ന വഴി

നെടുമങ്ങാട്: വഴയില–-പഴകുറ്റി –-നെടുമങ്ങാട് നാലുവരിപ്പാതയും പഴകുറ്റി–-തേക്കട–-മംഗലപുരം രണ്ടുവരിപ്പാതയും മാത്രം മതി മണ്ഡലത്തിന്റെ മാറ്റം കണ്ടറിയാൻ. 1500 കോടി രൂപയാണ് ഇരുപദ്ധതികൾക്കുമായി കിഫ്ബി വഴി സർക്കാർ മണ്ഡലത്തിൽ വിനിയോഗിക്കുന്നത്. ഇരുപാതകളും യാഥാർഥ്യമാകുന്നതോടെ നെടുമങ്ങാടിന്റെ മുഖച്ഛായ മാറും.
തലസ്ഥാന നഗരിയോടു ചേർന്നുള്ള ജില്ലയിലെ പ്രധാന താലൂക്ക് നഗരമാണ് നെടുമങ്ങാട്. ഐഎസ്ആർഒ, ഐഐഎസ്ടി, ഐസർ പോലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ ഇവിടെയുണ്ട്. പൊന്മുടി, ബോണക്കാട്, ബ്രൈമൂർ തുടങ്ങിയ ഹൈറേഞ്ചുകളിലും തെങ്കാശി, ചെങ്കോട്ട, കുളത്തൂപ്പുഴ, തെന്മല തുടങ്ങിയ തമിഴ്‌നാട് അതിർത്തി മേഖലകളിലുള്ളവരുടെ യാത്രാ ക്ലേശത്തിന് നാലുവരിപ്പാതയും രണ്ടുവരിപ്പാതയും പരിഹാരമാകും.
മൂന്ന് റീച്ചുകളായാണ് വഴയിലമുതൽ നെടുമങ്ങാടുവരെ റോഡിനെ നാലുവരിയായി വികസിപ്പിക്കുന്നത്. ഒന്നാം റീച്ചിന്റെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്. രണ്ടാം റീച്ചിന്റെ നിർമാണം പകുതിയിലധികം പിന്നിട്ടുകഴിഞ്ഞു. മൂന്നാം റീച്ചിന്റെ നിർമാണ പ്രവൃത്തികൾക്കും തുടക്കമായി. പഴകുറ്റി–മംഗലപുരം റോഡും മൂന്നു റീച്ചുകളായാണ് പുനർനിർമിക്കുന്നത്. ഒന്നും മൂന്നും റീച്ചുകൾ നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്തു. രണ്ടാം റീച്ചിന്റെ പ്രവൃത്തികൾക്കും തുടക്കമായി.









0 comments