എൻഎച്ച്‌എം ; 826 കോടി തടഞ്ഞുവച്ചതിന് വിശദീകരണം നൽകാതെ കേന്ദ്രം

ന്യൂഡൽഹി
ദേശീയ ആരോഗ്യമിഷൻ (എൻഎച്ച്‌എം) പദ്ധതി പ്രകാരം 2023–-2024ൽ കേരളത്തിന് അർഹതപ്പെട്ട 826 കോടി തടഞ്ഞുവച്ചതിന് കൃത്യമായ വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയാണ് ചോദ്യം ഉന്നയിച്ചത്.
പദ്ധതി പ്രകാരം 2022–-2023ൽ 1036.76 കോടിയും 2023–-2024ൽ 189.15 കോടിയും 2024–-2025ൽ 1351. 78 കോടിയും അനുവദിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മറുപടിയിലുള്ളത്. 2023–-2024ൽ കേരളത്തിന്റെ വിഹിതമായ 826 കോടി ചില മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന പേരിൽ തടഞ്ഞുവച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ കാരണമെന്ത്- തുടങ്ങിയ ചോദ്യങ്ങളെപ്പറ്റി പരാമർശമില്ല. 2024 ജൂൺ 26ന് മാർഗനിർദേശങ്ങൾ പാലിക്കാമെന്ന് കേരളം അറിയിച്ചതായും മന്ത്രാലയത്തിന്റെ മറുപടിയിലുണ്ട്. രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഫണ്ട് അനുവദിക്കാത്തതെന്ന് വ്യക്തമായതായി ജോൺ ബ്രിട്ടാസ് പറഞ്ഞു.









0 comments