റിയാസിൻ്റെ പ്രയോഗം; സ്പീക്കറുടെ മുഖത്ത് പുഞ്ചിരി
സഭയിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ വൈറൽ പദ്ധതി പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈറലായി മാറിയ വീ പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നിയമസഭയിലും വൈറലായി. പ്രതിപക്ഷത്തെ ട്രോളിക്കൊണ്ടും സ്പീക്കറെ ചിരിപ്പിച്ചുകൊണ്ടും മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസംഗം നിയമസഭയിൽ കയ്യടി നേടി.
തലശേരിയിലെ കൊടുവള്ളി മേൽപ്പാലത്തിന് താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് വീ പാർക്ക് ആരംഭിക്കാൻ തീരുമാനിച്ച വിവരം പറയുമ്പോൾ സ്പീക്കറുടെ മുഖത്ത് നിറഞ്ഞ ചിരി കാണാം, ഇന്നലെ ആയിരുന്നു എങ്കിൽ സ്പീക്കറെ കാണാൻ പോലും കഴിയാത്ത വിധമാണ് പ്രതിപക്ഷം ഇവിടെ ബാനർ ഉയർത്തിയത്. ഇന്ന് ആ ബാനറിന് അത്രയും പൊക്കമില്ല. സ്പീക്കറുടെ മുഖത്തെ ചിരി കാണിച്ചു തന്നതിന് പ്രതിപക്ഷത്തിന് പ്രത്യേകം നന്ദി പറയുന്നു. - റിയാസ് പറഞ്ഞു.
പ്രതിപക്ഷ സമരത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മന്ത്രി നടത്തിയ പ്രസംഗം ഒരേസമയം സഭയിൽ കയ്യടിയും ചിരിയും പടർത്തി. വീ പാർക്ക് പദ്ധതി സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കുന്ന തീരുമാനം അറിയിക്കുമ്പോഴായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഈ പ്രസംഗം.










0 comments