കൂലി നൽകാതെ കേന്ദ്രം ; തൊഴിലുറപ്പ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : കൂലി നൽകാതെ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. മാർച്ച് അവസാനം കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ പ്രതിഷേധ മാർച്ചും ധർണയും നടത്തും.
മൂന്നുമാസമായി കൂലിയും സാധനസാമഗ്രികളുടെ വിലയും കേന്ദ്രം ലഭ്യമാക്കിയിട്ടില്ല. 700 കോടിയുടെ കുടിശ്ശികയാണുള്ളത്. രണ്ടാഴ്ചയ്ക്കകം കൂലി നൽകിയില്ലെങ്കിൽ പിഴപ്പലിശ നൽകണമെന്ന നിയമവും കേന്ദ്രം ലംഘിച്ചു. ഇതിനെതിരെ പ്രതികരിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തുവരണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. സാധാരണഗതിയിൽ തുച്ഛമായെങ്കിലും വർധിപ്പിക്കുമായിരുന്ന വേതനത്തിൽ ഈ വർഷം വർധനയുമില്ല. ഇത്തരം അവഗണനകളെയും പ്രതികാര നടപടികളെയും ചെറുത്തുപരാജയപ്പെടുത്താൻ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിഎസ് രാജേന്ദ്രൻ, പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.









0 comments