ആശുപത്രികളിലെ മരുന്നുക്ഷാമം: കൈയൊഴിഞ്ഞ് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുമ്പോഴും കണ്ണുതുറക്കാതെ യുഡിഎഫ് സർക്കാർ. ഉത്തരവാദിത്തം മുഴുവൻ സ്ഥാപന മേധാവികളുടെ തലയിലിട്ട് സർക്കാർ കൈയൊഴിയുകയാണ്. മരുന്നുക്ഷാമത്തിൽ സർക്കാർ വീഴ്‌ച മറയ്ക്കാനാണ് നടപടി.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും എല്ലാ അവശ്യമരുന്നുകളും ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. ആവശ്യമെങ്കിൽ പ്രാദേശികമായിത്തന്നെ മരുന്ന് വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. ഒരു ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ ജില്ലയിലെ മറ്റ് ആശുപത്രികളിൽ ഉണ്ടെങ്കിൽ അത് ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ട് വിതരണം ചെയ്യണം. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മരുന്ന് കിട്ടാനില്ലാതായതോടെ രോഗികൾ വലയുകയാണ്. ജീവിതശൈലി രോഗങ്ങളായ ഷുഗറിനും കൊളസ്ട്രോളിനും മാത്രമല്ല ഗുരതര രോഗങ്ങൾക്കുമുള്ള മരുന്ന് കിട്ടാനില്ല.മിക്കയിടത്തും പനി മരുന്നുകൾ മാത്രമാണുള്ളത്. ചുമയ്ക്കുള്ള സിറപ്പുകൾപോലും അധികവില നൽകി സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങേണ്ട ഗതികേടിലാണ് ജനം. അടിയന്തരമായി മരുന്ന് ലഭ്യേമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം സ്വകാര്യ കമ്പനികൾക്ക് വിപണിയിൽ സജീവമാകാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്.








0 comments