അവയവമാറ്റ ശസ്‌ത്രക്രിയ; കുതിച്ച് മെഡിക്കൽ കോളേജ് ആശുപത്രികൾ


അശ്വതി ജയശ്രീ
Published on Jul 28, 2025, 12:42 AM | 1 min read
പത്തനംതിട്ട: അവയവമാറ്റ ശസ്‌ത്രക്രിയയിൽ കുതിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ. ഇതുവരെ 261 അവയവമാറ്റ ശസ്‌ത്രക്രിയകളാണ് നടത്തിയത്. 2012 മുതൽ 2024 വരെയുള്ള കെ സോട്ടോ (കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ)യുടെ കണക്കാണിത്.
ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. 119 ശസ്‌ത്രക്രിയ. അതിൽ 118 വൃക്കമാറ്റിവയ്‌ക്കലും ഒരു കരൾമാറ്റ ശസ്‌ത്രക്രിയയുമുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 ഹൃദയമാറ്റ ശസ്‌ത്രക്രിയ നടന്നു.
ഹൃദയം, കൈ, പാൻക്രിയാസ്, കരൾ എന്നിങ്ങനെ അവയവമാറ്റ ശസ്‌ത്രക്രിയകളുടെയും അവയവദാനത്തിന്റെയും എണ്ണത്തിൽ വലിയമാറ്റമുണ്ടായി. സർക്കാർ ആശുപത്രികളിൽ 56 പേരും സ്വകാര്യ ആശുപത്രികളിൽ 322 പേരും മരണാനന്തര അവയവദാനത്തിന്റെ ഭാഗമായി. സംസ്ഥാനത്ത് ഇതുവരെ 1084 അവയവങ്ങളാണ് മാറ്റിവയ്‌ക്കപ്പെട്ടത്.
വൃക്ക, കരൾ എന്നിവ ദാനം ചെയ്‌തവരിൽ കൂടുതലും രോഗിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണ്.









0 comments