Deshabhimani

print edition ‘എംഇ ഹെൽത്ത്‌’ പുതിയ സംവിധാനം ; തൊട്ടടുത്ത ആശുപത്രികളിലെ വിവരങ്ങൾ വിരൽത്തുമ്പിൽ

me health app
വെബ് ഡെസ്ക്

Published on Mar 06, 2026, 02:43 AM | 1 min read


തിരുവനന്തപുരം

ആരോഗ്യവകുപ്പിന്റെ ‘എം ഇ ഹെൽത്ത്‌’ ആപ്പിലൂടെ ഇനി തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സമ്പൂർണ വിവരങ്ങളും ലഭ്യമാകും. അപ്‌ഡേഷനിലൂടെ ‘നിയര്‍ ബൈ സര്‍വീസ് ഓപ്ഷന്‍’ സജ്ജമാക്കിയാണ് ഈ സേവനങ്ങള്‍ സാധ്യമാക്കിയത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവയുടെ വിവരങ്ങളും സ്പെഷ്യാലിറ്റി ഉള്‍പ്പടെയുള്ള സേവനം, ലാബ് പരിശോധന, അവയുടെ നിരക്ക്‌, ബ്ലഡ് ബാങ്ക്, പേവാര്‍ഡ്, റേഡിയോളജി സേവനം, ഫാര്‍മസി തുടങ്ങിയവയും ആപ്പിലൂടെ അറിയാം. ഇ ഹെല്‍ത്ത് നടപ്പാക്കിയ ആശുപത്രികളില്‍ മുന്‍കൂട്ടി അപ്പോയ്മെന്റ് എടുക്കാനും സംവിധാനമുണ്ട്‌.


എംഇ ഹെല്‍ത്ത് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth&hl=en_IN) ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണ്‍ നമ്പരും ഒടിപിയും നല്‍കി ലോഗിന്‍ ചെയ്ത്‌ ആധാര്‍ നന്പർ നല്‍കി യുണീക്‌ ഹെല്‍ത്ത് ഐഡി സൃഷ്ടിച്ചാല്‍ ഈ ആപ്പിലൂടെ ഓണ്‍ലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റും എടുക്കാനാകും.


ദൂരവും റൂട്ടും കൃത്യമായി ഈ ആപ്പ് കാണിച്ച് തരും. തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാന്‍ എംഇ ഹെല്‍ത്തിന്റെ ഹോം പേജിലെ നിയര്‍ ബൈ സര്‍വീസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം.


ഫൈൻഡ്‌ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്ലിക്ക് ചെയ്താല്‍ 10 കിലോമീറ്റര്‍വരെയുള്ള ആശുപത്രികളും അവയിലേക്കുള്ള ദൂരവുമറിയാം. കാര്‍ഡിയോളജി, സര്‍ജറി തുടങ്ങിയ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഏത്‌ ആശുപത്രിയിലുണ്ടെന്നറിയാൻ ‘ഫൈൻഡ്‌ സ്പെഷ്യാലിറ്റി’യില്‍ ക്ലിക്ക് ചെയ്യണം.


തൊട്ടടുത്തുള്ള ആംബുലന്‍സ്, ബ്ലഡ് ബാങ്ക്, ലബോറട്ടറി, പേ വാര്‍ഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ‘ഫൈൻഡ്‌ സര്‍വീസസിൽ’ ക്ലിക്ക് ചെയ്യണം. ‘ഫൈൻഡ്‌ ജെഎകെ’ എന്ന ഓപ്ഷനില്‍ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അറിയാനാകും. ഫൈൻഡ്‌ ഫാര്‍മസിയിലൂടെ തൊട്ടടുത്തുള്ള ഫാര്‍മസിയും ഫൈൻഡ്‌ ഹോമിയോപ്പതിയിലൂടെ ഹോമിയോ ക്ലിനിക്കും അറിയാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home