സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളേയും വെറുതെവിട്ട് കോടതി

കാസർകോട്: എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ് (24) വധക്കേസിൽ മുഴുവൻ പ്രതികളെയും കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. ആർഎസ്എസ് പ്രവർത്തകരായ 21 പേരാണ് കേസിലെ പ്രതികൾ. വിചാരണയ്ക്കിടെ എട്ടാം പ്രതിയായ ജ്യോതിഷ് മരിച്ചിരുന്നു. 12 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്.
2014 ഡിസംബർ 22നാണ് സൈനുൽ ആബിദ് കൊല്ലപ്പെട്ടത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പിതാവിന്റെ കൺമുന്നിൽ വെച്ചായിരുന്നു കൊലപാതകം. കേസിലെ പ്രധാന സാക്ഷിയായിരുന്ന ആബിദിൻറെ പിതാവ് മുഹമ്മദ് കുഞ്ഞി രണ്ടു വർഷം മുമ്പ് കർണാടകയിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ചു.
ദൃക്സാക്ഷി മരിച്ചാൽ കോടതി മൊഴി പരിഗണിക്കില്ലെന്നും തിരിച്ചറിയൽ പരേഡിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇതും തെളിവായി പരിഗണിക്കാനാകാത്തതുമാണ് കേസിൽ പ്രതികൾക്ക് അനുകൂലമായതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.








0 comments