Deshabhimani

കേരളത്തിലേക്ക് കോടികളുടെ എംഡിഎംഎ കടത്തി ; നൈജീരിയൻ ദമ്പതികൾ പിടിയിൽ

mdma

പോൾ ഒഗ്ബോണ്ണ(വലത്), ആർത്തി (ഇടത്)

വെബ് ഡെസ്ക്

Published on Nov 21, 2026, 06:49 PM | 1 min read

മലപ്പുറം : കൊണ്ടോട്ടി എംഡിഎംഎ കടത്ത് കേസിൽ നൈജീരിയൻ സ്വദേശികളായ ദമ്പതികൾ പിടിയിൽ. നൈജീരിയൻ സ്വദേശി ഇക്കേ ചുക്യു പോൾ ഒഗ്ബോണ്ണ , ഭാര്യ ആർത്തി എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പ്രതികൾ മാധ്യമങ്ങൾക്ക് മുന്നിൽ അക്രമാസക്തരായി. ജീപ്പിനുള്ളിൽ ഇരുന്ന് കുപ്പിയെടുത്ത് മാധ്യമങ്ങൾക്ക് നേരെ എറിയുന്നതിന്റെ ദേഷ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.


കൊണ്ടോട്ടി അരൂരിൽ ഇക്കഴിഞ്ഞ ജൂൺ 26ന് രതീഷ് എന്നയാളിൽനിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. കേരളത്തിലേക്ക് ഉൾപ്പെടെ ലഹരി ഒഴുക്കി സമ്പാദിച്ച കോടികളുമായി നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. 15 വർഷത്തോളമായി ഇന്ത്യയിൽ താമസിക്കുകയാണ് ഇവർ. അറസ്റ്റിലായ പോൾ മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home