ad
Deshabhimani

കായികക്ഷമത വളർത്താം, ലഹരിയെ ഒഴിവാക്കാം ; ലഹരിക്കെതിരെ ഒറ്റക്കെട്ടായി ഓടിയത് കാൽലക്ഷം പേർ 

maraton
വെബ് ഡെസ്ക്

Published on Jun 24, 2025, 12:45 AM | 1 min read


തിരുവനന്തപുരം

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാ​ഗമായി കേരള ഒളിമ്പിക് അസോസിയേഷൻ "കായികക്ഷമത വളർത്താം, ലഹരിയെ ഒഴിവാക്കാം' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ തലസ്ഥാനത്ത് പങ്കെടുത്തത് കാൽ ലക്ഷം പേർ. മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ, മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 


കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ അധ്യക്ഷനായി.

ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ കായിക പ്രതിജ്ഞ ചൊല്ലി. പി ടി ഉഷയും മന്ത്രി എം ബി രാജേഷും മാനവീയം വീഥിയിൽനിന്ന് സെൻട്രൽ സ്റ്റേഡിയംവരെ തുറന്ന ജീപ്പിൽ സഞ്ചരിച്ചു. കായികതാരങ്ങളായ ഷൈനി വിൽസൺ, കെ എം ബീനാമോൾ, സെബാസ്റ്റ്യൻ സേവ്യർ, ജിൻസി ഫിലിപ്പ്, രാമചന്ദ്രൻ, ഗോപിനാഥ്, പത്മിനി തോമസ്, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ് രാജീവ് തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.


കായികസംഘടനാ ഭാരവാഹികൾ, പൊലീസ്, എൻസിസി, എൻഎസ്എസ് അംഗങ്ങൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ജില്ലകളിലും കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home