print edition മാറാട് മതനിരപേക്ഷതയുടെ മിന്നും ജയം

മനാഫ് താഴത്ത്
Published on Dec 15, 2025, 02:21 AM | 1 min read
ഫറോക്ക്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലെ മാറാട് ഡിവിഷനിൽ എൽഡിഎഫിന്റെ മിന്നും ജയം വർഗീയവാദികൾക്കെതിരായ ശക്തമായ വിധിയെഴുത്ത്. വർഗീയത പറഞ്ഞ് ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാറിനെതിരെ മതനിരപേക്ഷതയുടെയും വികസനത്തിന്റെയും രാഷ്ട്രീയം പറഞ്ഞാണ് മാറാട് 50-ാം ഡിവിഷനിൽ സിപിഐ എം സ്ഥാനാർഥി നിമ്മി പ്രശാന്ത് മത്സരിച്ചതും 998 വോട്ടിന്റെ ഭൂരിപക്ഷം നേടിയതും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് മാറാട് ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തത് കേവലം 13 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇത്തവണ ഈ ഡിവിഷൻ ഉൾപ്പെടെ ബേപ്പൂർ മേഖല മുഴുവൻ കൈയടക്കുമെന്ന അവകാശവാദവുമായി എത്തിയ ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിച്ചാണ് വോട്ടർമാർ മറുപടി നൽകിയത്. അമ്പതാം ഡിവിഷൻ വീണ്ടും പിടിക്കാൻ മാറാട് കലാപസമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച അരയസമാജത്തിന്റെ പ്രതിനിധിയെയാണ് എൻഡിഎ കളത്തിലിറക്കിയത്. എന്നാൽ, ജനങ്ങൾ ഇടതുപക്ഷത്തെ തെരഞ്ഞെടുത്തു.
എൽഡിഎഫ് സ്ഥാനാർഥി നിമ്മി പ്രശാന്തിന് 3461 വോട്ട് ലഭിച്ചപ്പോൾ എൻഡിഎ സ്ഥാനാർഥിയും അരയസമാജം പ്രതിനിധിയുമായ ജി ജിഷ അമർനാഥിന് 2573 വോട്ടാണ് ലഭിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി ഷിമി നേടിയത് കേവലം 998 വോട്ടും.
ബേപ്പൂർ മേഖലയിലെ മറ്റ് അഞ്ച് ഡിവിഷനുകളിലും എൽഡിഎഫ് ഉജ്വല വിജയമാണ് ആവർത്തിച്ചത്.









0 comments