print edition ഫോം ഷീറ്റിൽ മാറക്കാന സ്റ്റേഡിയം

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഗണിത ശാസ്‌ത്ര മേളയിൽ മാറക്കാന സ്റ്റേഡിയം ഫോം ഷീറ്റിൽ ഒരുക്കി കിളിമാനൂര്‍ ഗവ. മോഡൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാര്‍ഥി ടി എ റോസ്. കലോത്സവങ്ങളിൽ ഒപ്പനയും ഭരതനാട്യവും തിരുവാതിരയുമൊക്കെയായി സജീവമാണെങ്കിലും ക്ലിപ്റ്റിക്കൽ ഷേപ്പിലുള്ള ഇത്തരം നിര്‍മാണവുമായി സംസ്ഥാന തലംവരെ എത്തുന്നത് ആദ്യം. ടി വി ആൻസന്റെയും എസ് സിബിയുടെയും മകളാണ്.
വേഗം കൂട്ടാൻ പറ്റില്ല
സ്കൂളിന്റെ അടുത്തെത്തുമ്പോൾ വേഗംകൂട്ടാൻ നോക്കണ്ട, നടക്കില്ല. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങളെ തടയുന്ന വിദ്യയ്‌ക്കുപിന്നിൽ കിളിമാനൂർ ആർആർവി ബോയ്‌സ് എച്ച്‌എസ്‌എസിലെ എസ് പി ശ്രീധറും വി എസ് സാത്വികുമാണ്. സ്കൂളുകളുടെ മുന്നിലുള്ള ട്രാഫിക് സൈൻ ബോർഡുകളിൽ സെൻസറുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതാണ് സംവിധാനം. ഇതിലൂടെ, ഡ്രൈവർമാർ വിചാരിച്ചാലും വാഹനം വേഗത്തിൽ ഓടിക്കാനാകില്ല. ആംബുലൻസ് വരുന്നത് മുന്നിലുള്ള വാഹനങ്ങളെ നേരത്തെ അറിയിക്കാനും ഇന്ധന ഉപയോഗം കുറയ്ക്കാനുമുള്ള സംവിധാനവും ഇവർ വികസിപ്പിച്ചിട്ടുണ്ട്.









0 comments