സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്ക് 35 വർഷം കഠിനതടവ്

കൊട്ടാരക്കര: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരു, ചെന്നൈ സ്ഥലങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചയാളിന് 35 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. ഉമ്മന്നൂർ ചെറുവല്ലൂർ ആനപ്പാറ വീട്ടിൽ സബിൻ (41)നെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 35 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാലുമാസം കഠിനതടവിനും ശിക്ഷ വിധിച്ചു.
പിഴ അതിജീവിതയ്ക്ക് നൽകണം. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി ഡി ബൈജുവാണ് ശിക്ഷവിധിച്ചത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2017 ജനുവരി 12നാണ്. പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിച്ച് 25 രേഖകൾ ഹാജരാക്കി. ചടയമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രഘുനാഥക്കുറുപ്പാണ് കേസ് രജിസ്റ്റർ ചെയ്‌തത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജിത് ഹാജരായി.









0 comments