Deshabhimani

മലബാർ‌ എക്സ്പ്രസിൽ യുവതിക്ക് നേരെ ലെെം​ഗീകാതിക്രമം; പ്രതി അറസ്റ്റിൽ

ARREST
വെബ് ഡെസ്ക്

Published on Nov 10, 2026, 12:19 PM | 1 min read

തിരുവനന്തപുരം: ട്രെയിനിൽ‌ സ്ത്രീക്കെതിരെ വീണ്ടും ലെെംഗീക അതിക്രമം . മം​ഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് സംഭവം.തിരുവനന്തപുരത്തേക്ക് ജോലിക്കായി യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയാണ് വിജീഷ് എന്ന വ്യക്തിയുടെ അക്രമം. പേട്ട സ്റ്റേഷനിൽ‌ യുവതി ഇറങ്ങിയ ശേഷവും അക്രമം തുടർന്നു.

പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. യാത്രക്കാരാണ് ഇയാളെ റെയിൽവേ പൊലീസിൽ ഏൽപ്പിച്ചത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ‌ ചെയ്ത് ഉടനടി അറസ്റ്റ് ചെയ്യും.

വിജീഷിന്റെ മാനസീക നിലതന്നെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് കൂടുതൽ അന്വേഷണം നടത്താനിരിക്കുകയാണ്. കൂടുതൽ‌ കേസുകൾ അക്രമിക്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home