എം വി ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു

കണ്ണൂർ : സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി കണ്ണൂർ ജില്ലയിലെത്തിയ എം വി ഗോവിന്ദൻ മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനിയുമായി സംസാരിക്കുകയും കോടിയേരിയുടെ പ്രതിമയ്ക്കുമുമ്പിൽ അഭിവാദ്യമർപ്പിക്കുകയും ചെയ്‌തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, തലശേരി ഏരിയാ സെക്രട്ടറി സി കെ രമേശൻ, ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ എന്നിവർ ഒപ്പമുണ്ടായി.
മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്യാശേരിയിലെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെയും മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ കമ്പിലെ വീടും സന്ദർശിച്ചു.
കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലുള്ള മുതിർന്ന നേതാവ് കെ പി സഹദേവനെയും സന്ദർശിച്ചു.









0 comments