പി പി തങ്കച്ചൻ കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളിലൊന്ന്: എം വി ഗോവിന്ദൻ

M V Govindan P P Thankachan.

എം വി ഗോവിന്ദൻ, പി പി തങ്കച്ചൻ

വെബ് ഡെസ്ക്

Published on Sep 11, 2025, 07:06 PM | 1 min read

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളിൽ ഒന്നായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെരുമ്പാവൂർ നഗരസഭാംഗമായി പൊതുപ്രവർത്തനമാരംഭിച്ച തങ്കച്ചൻ നഗരസഭാ ചെയർമാനായും എംഎൽഎയായും പിന്നീട് മന്ത്രിയും സ്പീക്കറുമായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമായിരുന്നുവെന്നും എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


താഴെത്തട്ടുമുതൽ പ്രവർത്തിച്ച് സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്ന പി പി തങ്കച്ചൻ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്തു. ജനകീയ വിഷയങ്ങൾ നിയമസഭയിൽ ഉയർത്തിക്കൊണ്ട് വരാനും പരിഹാരം കാണാനും അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു. പി പി തങ്കച്ചന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home