print edition കെഎഫ്‌സിക്കെതിരെ കേസ് നടത്തുന്നയാളെ സ്‌റ്റാൻഡിങ് കൗൺസലാക്കി

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്‌സി) എതിരെ ഹൈക്കോടതിയിൽ കേസ് നടത്തുന്ന അഭിഭാഷകനെ അതേ സ്ഥാപനത്തിന്റെ സ്‌റ്റാൻഡിങ് കൗൺസലായി നിയമിച്ച് യുഡിഎഫ് സർക്കാർ. ദീർഘകാലം കെഎഫ്‌സിയിൽ എജിഎം (ലീഗൽ അഡ്വൈസർ) ആയി പ്രവർത്തിച്ച് 2018ൽ വിരമിച്ച രാജൻ പൊറ്റയിലിനെയാണ് ഹൈക്കോടതിയിൽ സ്‌റ്റാൻഡിങ് കൗൺസലാക്കിയത്.
ജീവനക്കാരനായിരിക്കെ കോൺഗ്രസ് അനുകൂല സംഘടനയായ കെഎഫ്സി പ്രൊഫഷണൽ ഫോറം ജനറൽ സെക്രട്ടറിയായിരുന്നു രാജൻ. മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു അന്ന് സംഘടനയുടെ വർക്കിങ് പ്രസിഡന്റ്. വിരമിച്ചശേഷം അഭിഭാഷകനായ രാജൻ കെഎഫ്‌സിക്കെതിരായ കേസുകളാണ് കൂടുതലും കൈകാര്യംചെയ്‌തത്. അമ്പതോളം കേസുകളിൽ കോടതിയിലും മറ്റു ജുഡീഷ്യൽ ഫോറങ്ങളിലും കെഎഫ്സിയിലെ അച്ചടക്ക നടപടികൾക്കെതിരെ കോടതികളിലുള്ള കേസുകളിലും ഹാജരായി.
കോർപറേഷനെതിരെ കേസ് നൽകിയ ഒരാൾക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ വിഷയത്തിൽ രാജനെതിരെ അച്ചടക്ക നടപടി തുടരുകയാണ്. വി ഡി സതീശന്റെ നേരിട്ടുള്ള നിർദേശത്തിലാണ് ഇദ്ദേഹത്തെ സ്‌റ്റാൻഡിങ് കൗൺസലാക്കിയത് എന്നാണ് ആക്ഷേപം.









0 comments