കോട്ടയം തീക്കോയില്‍ മണ്ണിടിച്ചില്‍; ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം

സംഗീത
കോട്ടയം : കോട്ടയം: അതിത്രീവ മഴയിൽ സ്‌കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾ ലാൽ (35) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയിക്ക് സമീപം വേലത്തുശേരിയിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നും വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ വാഗമൺ കാണാനെത്തിയതാണ് ഇരുവരും. വാഗമൺ കണ്ട് മടങ്ങവെ, മണ്ണിടിച്ചിലിൽ അകപ്പെടുകയായിരുന്നു. സംഗീത മണ്ണിനടിയിൽ അകപ്പെടുകയും കൂടെയുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. സംഗീതയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ്.









0 comments