മെയ് ഒന്നുമുതൽ കെഎസ്ആർടിസിക്കൊപ്പം ഒരു മാസം ഉല്ലാസയാത്ര

gavi trip
വെബ് ഡെസ്ക്

Published on Apr 25, 2025, 07:56 PM | 1 min read

കൊല്ലം: അവധിക്കാലമായതോടെ വിനോദ സഞ്ചാരമേഖല വീണ്ടും ഉണർവിലേക്ക്. കലാ കായിക പരിശീലനങ്ങളും സം​ഗീതവുമെല്ലാം ഒരുവശത്ത് അവധി ദിനങ്ങളെ അർഥവത്താക്കുമ്പോൾ കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസിയും ഈ ആ വേശത്തിൽ പങ്കുകൊള്ളുകയാണ്.


കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും 32 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ബസുകൾ യാത്ര തുടരാൻ ഒരുങ്ങിനിൽക്കുന്നത്. വാ​ഗമൺ, റോസ്മല, തിരുനെല്ലി-ഇക്കരെ കൊട്ടിയൂർ, സെെലന്റ് വാലി തുടങ്ങി ആകർഷകവും പ്രകൃതിയുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്നതുമായ വിവിധ ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് ചുരുങ്ങിയ ചെലവിൽ കെഎസ്ആർടിസി യാത്ര പുറപ്പെടും.
ksrtc tour.


കഴിഞ്ഞ വർഷങ്ങളിലാകെ കെഎസ്ആർടിസിയുടെ ടൂറിസ്റ്റ് സർവീസുകൾക്ക് അകമഴിഞ്ഞ പിന്തുണയാണ് കേരളത്തിലെല്ലായിടത്തു നിന്നും ലഭിച്ചിരുന്നത്. തുടർന്നാണ് ഈ വർഷം കൂടുതൽ മികച്ച പാക്കേജുമായി കൊല്ലം ഡിപ്പോ അവധിക്കാല ടൂറിസത്തിന് മാറ്റ് കൂട്ടാനൊരുങ്ങുന്നത്.


മെയ് 1 മുതലാണ് യാത്രകൾക്ക് തുടക്കമാകുന്നത്. മെയ് 31 വരെയുള്ള ഉല്ലാസയാത്രയ്ക്ക് , ഓരോ ദിവസത്തേയും യാത്രയ്ക്കുള്ള സീറ്റ് പൂർണമായും ബുക്ക് ആകുന്നത് വരെ എപ്പോൾ വേണമെങ്കിലും ബുക്കിം​ഗ് ചെയ്യാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home