അവധി പ്ലാൻ ചെയ്യാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പാക്കേജ്

നവരാത്രി അവധിയും വാരാന്ത്യവും കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പാക്കേജ്. തൃശൂർ കെഎസ്ആർടിസിയാണ് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ബജറ്റ് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 4, 5, 10, 11 തിയ്യതികളിലായി നെല്ലിയാമ്പതി, വട്ടവട, സൈലന്റ് വാലി, ഇലവീഴാപ്പൂഞ്ചിറ എന്നീ കേന്ദ്രങ്ങളിലേക്കാണ് യാത്ര. ഒക്ടോബർ നാലിന് നെല്ലിയാമ്പതിയിലേക്ക് ക്രമീകരിച്ചിരിക്കുന്നതാണ് ആദ്യത്തെ യാത്ര. രാവിലെ 7 ന് ആരംഭിച്ച് രാത്രി 7.45 ന് അവസാനിക്കുന്ന യാത്രയുടെ ചാർജ് 600 രൂപയാണ്.
ഒക്ടോബർ അഞ്ചിന് രാവിലെ 5.15 ന് ആരംഭിക്കുന്ന വട്ടവട യാത്ര പിറ്റേന്ന് പുലർച്ചെ രണ്ടിന് തിരിച്ചെത്തും. 920 രൂപയാണ് യാത്ര ചാർജ്. ഒക്ടോബർ പത്തിന് രാവിലെ 4.45 നാണ് സൈലന്റ് വാലിയിലേക്കുള്ള യാത്ര ആരംഭിക്കുക. രാത്രി 8.45 ന് അവസാനിക്കുന്ന ഈ യാത്രയിൽ ജീപ്പ് സവാരി , ബ്രേക്ഫാസ്റ്റ്, ലഞ്ച് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 1770 രൂപയാണ് ചാർജ് ഈടാക്കുന്നത്. ഒക്ടോബർ 11 ന് വെളുപ്പിന് 5.30 ന് ആരംഭിച്ച് രാത്രി 11 ന് തിരിച്ചെത്തുന്ന തരത്തിലാണ് ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽ കല്ല് യാത്ര ഒരുക്കിയിരിക്കുന്നത്. 680 രൂപയാണ് ചാർജ്.
9656018514 എന്ന നമ്പറിൽ വിളിച്ച് യാത്രയ്ക്കായി ബുക്ക് ചെയ്യാം. പേര്, വയസ്സ്,ആധാർ നമ്പർ എന്നിവ 7012393912 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യേണ്ടതാണ്. മറ്റു വിവരങ്ങൾക്കും ഇതേ നമ്പറിലെ വാട്ട്സാപ്പിലൂടെ ബന്ധപ്പെടാം.









0 comments