എസ് രാമചന്ദ്രൻപിള്ള ഏറ്റുവാങ്ങും
വി എസ് അച്യുതാനന്ദൻ കേരള പുരസ്‌കാരം 19ന് സമ്മാനിക്കും

ആലപ്പുഴ : കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) മുഖമാസിക ‘കർഷക തൊഴിലാളി ’യുടെ വി എസ് അച്യുതാനന്ദൻ കേരള പുരസ്‌കാരം 19ന് സമ്മാനിക്കും. വൈകിട്ട് നാലിന് ആലപ്പുഴ മങ്കൊമ്പ് പി കൃഷ്‌ണപിള്ള സ്‌മാരക ഹാളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി യാണ് മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ളയ്‌ക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. കർഷക തൊഴിലാളി മാസിക ചീഫ് എഡിറ്റർ എം വി ഗോവിന്ദൻ അധ്യക്ഷനാകും. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ പ്രശംസാപത്രം അവതരിപ്പിക്കും. വി എസ് അച്യുതാനന്ദൻ കേരള സാഹിത്യ പുരസ്‌കാരങ്ങൾ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ വിതരണംചെയ്യും. വിനോദ് വൈശാഖി, വി കെ സുധീർകുമാർ, എസ് അർച്ചന എന്നിവർക്കാണ് സാഹിത്യ പുരസ്‌കാരങ്ങൾ.
കെഎസ്‌കെടിയു ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ പ്രശംസാപത്രം അവതരിപ്പിക്കും. വിപ്ലവഗായിക പി കെ മേദിനിക്ക് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം മന്ത്രി സജി ചെറിയാൻ സമ്മാനിക്കും.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡോ. വി ശിവദാസൻ എംപി, പുരസ്‌കാര നിർണയ ജൂറി ചെയർമാന്മാരായ പ്രഭാവർമ, അശോകൻ ചരുവിൽ, പ്രൊഫ. വി കാർത്തികേയൻനായർ, അംഗങ്ങളായ ഡോ. ഖദീജ മുംതാസ്, ആർ രാജശ്രീ, ആർ പാർവതീദേവി എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ ആർ നാസർ സ്വാഗതവും കൺവീനർ എം സത്യപാലൻ നന്ദിയും പറയും.









0 comments