ഇതുവരെ സ്ഥാപിച്ചത്‌ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ നിലയം

പുരപ്പുറ സൗരോർജത്തിലും കേരളം ഒന്നാമത്‌

kseb solar
avatar
സ്വാതി സുജാത

Published on Jan 20, 2025, 02:30 AM | 1 min read



തിരുവനന്തപുരം

പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനം വാർഷിക വളർച്ചയോടെ കേരളം ഒന്നാമത്‌. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 60 ശതമാനവുമാണ്‌ വളർച്ച.


കേരളത്തിൽ 2020 മുതൽ വർഷംതോറും പുരപ്പുറ സൗരോർജ വൈദ്യുതി ഉൽപാദനം ഇരട്ടിയാവുകയാണ്. 2024 ഒക്ടോബർ 10 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ നിലയം സ്ഥാപിച്ചിട്ടുണ്ട്. പകലുള്ള ആവശ്യകതയുടെ 22 ശതമാനം നിറവേറ്റാൻവേണ്ട ശേഷി പുരപ്പുറ നിലയങ്ങൾക്കുണ്ട്. ഒന്നാം പിണറായി സർക്കാർ രൂപം നൽകിയ സൗര പദ്ധതിയിലൂടെയാണ്‌ ഈ നേട്ടം.


പിഎം സൂര്യഘർ പദ്ധതിയിൽ ഏറ്റവും കൂടുതൽ സബ്‍സിഡി ലഭിച്ച സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്താണ്‌. പദ്ധതി നടപ്പാക്കുന്നതിലും രണ്ടാംസ്ഥാനത്തുണ്ട്‌. പുതിയ കണക്കനുസരിച്ച് പിഎം സൂര്യഘർ പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,52,216 പേരാണ്‌. ഇതിൽ 92,052 പ്ലാന്റുകൾക്ക് (424 മെഗാവാട്ട്) അപേക്ഷ ലഭിച്ചു. കേരളത്തിൽ അപേക്ഷിച്ചവരിൽ 55 ശതമാനവും പ്ലാന്റ് സ്ഥാപിച്ചു. 181.54 മെഗാവാട്ട് ശേഷിയുള്ള സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി.


പുരപ്പുറ സോളാർ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെയാണ് സബ്‌സിഡിയായി ലഭിക്കുക. കൂടാതെ സോളാർ സിസ്റ്റങ്ങൾ സ്ഥാപിക്കുന്നതു വഴി കെഎസ്ഇബിയുടെ ബിൽ കുറയ്ക്കുന്നതിൽ നിന്നുണ്ടാകുന്ന വരുമാനവും ഉപയോക്താക്കൾക്ക് ലഭിക്കും. ഉൽപ്പാദിപ്പിക്കുന്ന മിച്ചവൈദ്യുതി കെഎസ്ഇബിക്ക് നൽകിയാൽ അതും വരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home